തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസിലെ ഉന്നതതല അന്വേഷണം എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍. അന്വേഷണസംഘത്തില്‍ വനം, വിജിലന്‍സ് ഉദ്യോഗസ്ഥരെയും ഉള്‍പെടുത്തും. ശ്രീജിത്തിന് അന്വേഷണത്തിന്റെ ഏകോപന ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഗൂഢാലോചനയുള്ളതായും വിശദഅന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്കു നിയോഗിക്കാന്‍ വകുപ്പ് മേധാവിമാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. ആദിവാസികളെയും കര്‍ഷകരെയും സഹായിക്കാനായി വനംവകുപ്പ് പുറത്തിറക്കിയറവന്യു വകുപ്പിന്റെ ഉത്തരവ് മറയാക്കിയുള്ള ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കും. വയനാട്ടില്‍ മാത്രമല്ല, സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ റവന്യുവകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായ മരംമുറി നടന്നിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്ട്ടിന്റെയുംകൂടി അടിസ്ഥാനത്തിലാണ് വിജിലന്‍സിനെയും ക്രൈംബ്രാഞ്ചിനെയും കൂടി ഉള്‍പ്പെടുത്തി ഉന്നതതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.