പത്തനംതിട്ട: പെട്രോൾ ഡീസൽ പാചകവാതക വിലവർധനയ്ക്കെതിരേ നാളെ രാവിലെ 11ന് യുഡിഎഫ് എംപിമാർ രാജ്ഭവനു മുന്പിൽ പ്രതിഷേധധർണ നടത്തുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. അടിസ്ഥാനവിലയുടെ മൂന്നിരട്ടിയോളം നികുതി വർധിപ്പിച്ച്, കോവിഡ് മഹാമാരി മൂലം നട്ടംതിരിയുന്ന ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത്. ഈ അതിക്രമത്തിനെതിരേയാണ് യുഡിഎഫ് എംപിമാർ പ്രതിഷേധിക്കുന്നതെന്ന് ആന്റോ ആന്റണി പറഞ്ഞു.