വാഴക്കുളം: കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സഹകരണ മേഖലയിലെ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രതീകാത്മകമായി ഒരു രൂപ അയച്ച് പ്രതിഷേധിക്കുന്നു. പൊതുസമൂഹവുമായി നിരന്തരം ഇടപെടുന്നവരെന്ന നിലയിൽ വാക്സിനേഷന് മുൻഗണന ലഭിക്കണമെന്നു സഹകാരികൾ ആവശ്യം ഉന്നയിച്ചിരുന്നു. ബാങ്ക് ജീവനക്കാർക്ക് മുൻഗണന നൽകിയപ്പോൾ പോലും സഹകരണമേഖലയെ ഒഴിവാക്കിയതിലാണു പ്രതിഷേധം.
വാക്സിനേഷനുള്ള ധനസമാഹരണത്തിനു സഹകരണമേഖലയിൽനിന്നും ജീവനക്കാരിൽനിന്നും നിർബന്ധിത പിരിവു നടത്തി ലക്ഷങ്ങൾ ഈടാക്കിയിട്ടും ജീവനക്കാർക്ക് വാക്സിൻ നൽകില്ലെന്ന നിലപാട് പ്രതിഷേധാർഹമാണെന്നു സഹകാരികൾ പറഞ്ഞു. നാളെ രാവിലെ 10.30ന് മാത്യു കുഴൽനാടൻ എംഎൽഎ ഓൺലൈനായി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സഹകരണ മേഖലയിലെ ജീവനക്കാർ അതാതു സ്ഥാപനങ്ങളിൽനിന്നുതന്നെ ഡിജിറ്റൽ മാർഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ വീതം അയയ്ക്കും.