ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ. നവാഗതയായ ശ്രീഷ്മ ആർ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുവ് ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കിയുള്ള ചിത്രം നിർമിക്കുന്നത് ആല്‍ഫാ ഓഷ്യന്‍ എന്റർടെയ്ന്മെന്റ്സിന്റെ ബാനറില്‍ സുധീർ ഇബ്രാഹിം ആണ്. ടോണി ജോര്‍ജ് ഛായാഗ്രഹണവും റോഷന് സംഗീതവും നിർവഹിക്കുന്നു.
ഫെബ്രുവരി പത്തിന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കും.