തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സന്പൂർണ ലോക്ഡൗണ്‍. ഹോട്ടലുകളിൽ നിന്നു ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ടെങ്കിലും അടുത്ത പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
ഇന്നും നാളെയും പ്രവർത്തിക്കാവുന്നവ:
1. പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ
2. ഹോട്ടലുകൾ (ഹോം ഡെലിവറി മാത്രം)
3. ടെലികോം,ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ.
യാത്രാനുമതി
ദീർഘദൂരബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ ഇവിടങ്ങളിൽ യാത്രാരേഖകളുമായി മാത്രം അനുമതി. യാത്രാടിക്കറ്റുള്ളവരുമായി കാബുകൾക്കും ടാക്സികൾക്കും പോകാം. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷനു പോകുന്നവർ എന്നിവർക്കും അനുമതി.