തിരുവനന്തപുരം: മുട്ടില്‍ വനം കൊള്ളയുടെ അന്വേഷണസംഘത്തില്‍നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് പ്രതിഷേധാര്‍ഹവും ദുരൂഹവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വനംകൊള്ള കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തില്‍ നിന്നൊഴിവാക്കിയത് വനം മാഫിയയുടെയും അവര്‍ക്കു പിന്നിലെ ഗൂഢസംഘത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സത്യസന്ധതയോടെയും കാര്യപ്രാപ്തിയോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താന്‍ മാഫിയാ തലവന്മാരുടെ ജല്പനങ്ങള് വനം മന്ത്രിയും വനം മേധാവിയും ഉപയോഗിക്കുകയാണ്. യഥാര്‍ഥത്തില്‍ വനം റവന്യു വകുപ്പുകളി ലെ ഐഎഫ്എസ്, ഐഎഎസ് കേഡറിലുള്ള ചിലരെക്കുറിച്ചാണ് അന്വേഷണം വേണ്ടത്.
വനം കൊള്ളയ്ക്കു വഴിതെളിച്ചു കൊടുത്ത ഉന്നത ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയുള്ള ജുഡീഷല്‍ അന്വഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളൂ. കര്‍ഷകരെയും പട്ടികവര്‍ഗ, പട്ടികജാതി വിഭാഗങ്ങളിലെ പാര്ശ്വവത്ക്കരികപ്പെട്ടവരെയും അടിമുടി കളിപ്പിച്ചുകൊണ്ടാണ് വന്‍ കൊള്ളയ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. 17ന് യുഡിഎഫ് പ്രതിനിധി സംഘം വയനാട് സന്ദര്‍ശിക്കും.