അഞ്ചല്‍: വയനാട് ജില്ലയിലെ മുട്ടില്‍ മരം മുറി കേസില്‍ വിശദീകരണവുമായി മുന്‍ വനം മന്ത്രി കെ രാജു. കേസില്‍ വിവാദം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് നടപടി ആരംഭിച്ചിരുന്നു. വയനാട്ടില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്ത്തകന് നല്കിയ പരാതില്‍ അന്വേഷണത്തിന് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. തന്റെ നിര്‍ദേശപ്രകാരമാണ് വനം വകുപ്പ് നടപടികള്‍ ആരംഭിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നത്. മാധ്യമങ്ങള്‍ വനം കൊള്ള എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. പട്ടയ ഭൂമിയിലെ മരങ്ങളാണ് മുറിച്ചു കടത്തിയത്.
ഇതില്‍ തടികള്‍ കൊണ്ടുപോകുന്നതിന് പാസ് നല്‍കുക മാത്രമാണ് വനം വകുപ്പിന്റെ നടപടി. ഇക്കാര്യത്തില്‍ ചില വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായി സൂചന ലഭിച്ചിട്ടുണ്ട്. മുറിച്ചു കൊണ്ടുപോകാന്‍ പാസ് നല്കാന് പാടില്ലാത്ത മരങ്ങള്‍ക്കും പാസ് നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കര്ക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കെ. രാജു ദീപികയോട് പറഞ്ഞു. വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ട്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം കൊള്ള നടന്നിരിക്കുന്നത്.
വിവാദ ഉത്തരവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് ഒട്ടാകെ മരം മുറി നടന്നത് സംബന്ധിച്ചു വനം വകുപ്പം റവന്യു വകുപ്പും കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ട്. കടത്തിയ തടികള്‍ പിടിച്ചെടുത്തുകഴിഞ്ഞു. നിയമസഭയില്‍ മരം കൊള്ളയുടെ കാര്യം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. മരം കൊള്ളയുമായി തനിക്ക് ലഭിച്ച പരാതികള്‍ എല്ലാം വനം ആസ്ഥാനത്തേക്ക് അന്വേഷണത്തിനായി നല്‍കിയെന്നും മുന്‍ വനം മന്ത്രി വ്യക്തമാക്കി.