തിരുവനന്തപുരം: 10-ാം ക്ലാസുവരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കു പിഎസ്സി അഞ്ചാം ഘട്ട പരീക്ഷ നടത്തുന്നു. നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്ക് നിശ്ചിത കാരണങ്ങളാൽ ഹാജരാകാത്ത ഉദ്യോഗാർഥികളിൽ മാർച്ച് 15 വരെ ആവശ്യമായ രേഖകൾ സഹിതം (അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് മുതലായവ) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുവേണ്ടി മാത്രമായാണ് ജൂലൈ മൂന്നിന് അഞ്ചാംഘട്ട പരീക്ഷ നടത്തുന്നത്.
അഡ്മിഷൻ ടിക്കറ്റുകൾ 15 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.
മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ, മതിയായ രേഖകൾ ഹാജരാകാത്ത അപേക്ഷകൾ എന്നിവ നിരുപാധികം നിരസിച്ചതിനാൽ ഇവർക്ക് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല.