തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2020 മാർച്ച് 10 ന് ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമാണാനുമതികളുടെയും കാലാവധി ആറ് മാസത്തേക്കുകൂടി ദീർഘിപ്പിക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഡിസംബർ 30 വരെ നിർമാണാനുമതികൾക്ക് കാലാവധി ലഭിക്കുന്ന വിധത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുക.