കൊച്ചി: വാക്സിന് വിതരണത്തില്‍ മലപ്പുറം ജില്ലയോടു സര്‍ക്കാര്‍ വിവേചനം കാട്ടുന്നെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി. ഗണേഷ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ.സി. നസീര്‍ എന്നിവര്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി 16ന് പരിഗണിക്കാനായി മാറ്റി.
മലപ്പുറം ജില്ലയില്‍ വാക്സിന് വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിനു മറുപടി നല്കാന് സമയം വേണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതു കണക്കിലെടുത്താണ് മറുപടി സത്യവാങ്മൂലത്തിനായി ഹര്‍ജി മാറ്റിയത്.