കൊച്ചി: ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ അന്വേഷണത്തില്‍ വീഴ്ച സമ്മതിച്ച് പോലീസ്. പരാതി ലഭിച്ചപ്പോള്‍തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കേസിന്റെ ഗൗരവം മനസിലാക്കിയതെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
അറസ്റ്റിനായി ഇപ്പോള്‍ നടത്തിയ രീതിയിലുള്ള പരിശ്രമങ്ങള്‍ തുടക്കത്തില്‍ ഉണ്ടായില്ലെന്നത് സമ്മതിക്കുന്നു. പക്ഷേ നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. പ്രതി ജാമ്യം നേടിയപ്പോള്‍ അതിനെ റദ്ദ് ചെയ്യിക്കാനായി. വിധിക്കെതിരേ പ്രതി അപ്പീല്‍ പോവുകയാണുണ്ടായത്. ഇത്രയും ഗുരുതരമായ ഒരു കേസ് മേല്‍തലത്തില്‍ അറിയിക്കാത്തത് വീഴ്ചയാണ്. ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങിയതായും എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും കമ്മീഷണര്‍ പറഞ്ഞു.