+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ മരിച്ച ഷി​ൻ​സി ഫി​ലി​പ്പി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ൽ എ​ത്തി​ക്കും

കു​റ​വി​ല​ങ്ങാ​ട്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​യ​ലാ സ്വ​ദേ​ശി​യാ​യ ന​ഴ്സ് ഷി​ൻ​സി ഫി​ലി​പ്പി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും. വ​യ​ലാ ഇ​ട​ച്ചേ​രി​ത​ട​ത്തി​ൽ ഫി​ലി​പ്
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ  മരിച്ച ഷി​ൻ​സി ഫി​ലി​പ്പി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ൽ എ​ത്തി​ക്കും
കു​റ​വി​ല​ങ്ങാ​ട്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​യ​ലാ സ്വ​ദേ​ശി​യാ​യ ന​ഴ്സ് ഷി​ൻ​സി ഫി​ലി​പ്പി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും. വ​യ​ലാ ഇ​ട​ച്ചേ​രി​ത​ട​ത്തി​ൽ ഫി​ലി​പ്പ്- ലി​ലാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഷി​ൻ​സി ഫി​ലി​പ്പി(28)​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴോ​ടെ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും.

നാ​ളെ രാ​വി​ലെ എ​ട്ടോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞു കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ അ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ഭ​ർ​ത്താ​വ് കോ​ട്ട​യം കു​ഴി​മ​റ്റം പാ​ച്ചി​റ​തോ​പ്പി​ൽ ബി​ജോ കു​ര്യ​ന്‍റെ വീ​ട്ടി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് 10.30ന് ​കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ​യി​ലെ ഇ​ട​ച്ചേ​രി​ത​ട​ത്തി​ൽ വീ​ട്ടി​ൽ മൃ​ത​ദേ​ഹം എ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ത്തും.