തൊടുപുഴ: അബ്കാരി കേസിൽ പ്രതിയെ സഹായിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് തൊടുപുഴ സിഐ(എസ്എച്ച്ഒ) സുധീർ മനോഹറെ സസ്പെൻഡ് ചെയ്തു. പാലായിൽ മദ്യം കടത്തിയ കേസിലെ പ്രതിയായ സജിക്ക് വഴിവിട്ട് സഹായങ്ങൾ ചെയ്തെന്നും പ്രതിയുമായി ഫോണ്‍വിളി നടത്തിയെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി സിഐയെ സസ്പെൻഡ് ചെയ്തത്.