കൊച്ചി: ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളുടെ പ്രതിനിധികളും അല്മായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃസമ്മേളനം യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റിനു രൂപം നല്കി. ന്യൂനപക്ഷ അവകാശങ്ങള്‍ക്കും, പരിവര്‍ത്തിത വിഭാഗങ്ങളുടെ ക്ഷേമത്തിനും പൊതുപ്രശ്നങ്ങളിലും സഹകരിച്ചു പ്രവര്ത്തിക്കുന്നതിനാണു മൂവ്മെന്റ് രൂപീകരിച്ചത്.
കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ അല്മായ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തുല്യനീതിക്കായി ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
കാലികസമൂഹത്തില്‍ ക്രൈസ്തവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര, യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, കല്‍ദായ സഭകളിലെ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
എല്ലാ സഭകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണു യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ് എന്ന പേരില്‍ ഏകോപനസമിതിക്കു രൂപം നല്‍കിയത്. അഡ്വ. ബിജു പറയന്നിലമാണു ചീഫ് കോ-ഓര്‍ഡിനേറ്റര്‍. ഇതര സഭാ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ടു ന്യൂനപക്ഷ വിഷയങ്ങള്‍ അവതരിപ്പിക്കാനും പൊതുഅപ്പീല് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ജെ.ബി. കോശി കമ്മീഷന് മുമ്പാകെ സംയുക്ത നിവേദനം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനം സെക്രട്ടറി ഫാ. ഏബ്രഹാം കാരാമയില്‍, യാക്കോബായ സഭ അല്മായ സെക്രട്ടറി ഷാജി ചൂണ്ടയില്‍, മാര്‍ത്തോമ്മാ സഭാ ട്രസ്റ്റി പി.കെ. അച്ചന്‍കുഞ്ഞ്, കേരള കാത്തലിക് ഫെഡറേഷന് പ്രസിഡന്റ് പി.കെ. ജോസഫ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, മലങ്കര കാത്തലിക് അസോസിയേഷന് സഭാതല സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, കല്‍ദായ സഭാ ബോര്‍ഡ് ട്രസ്റ്റ് വൈസ് ചെയര്മാന് ഡോ. റിഷി ഇമ്മട്ടി, പീറ്റര്‍ കെ. ഏലിയാസ്, അഡ്വ. ബോബന് വര്‍ഗീസ്, ഡോ. എം.ഇ. കുര്യക്കോസ്, സിസ്റ്റര്‍ ജിന്‍സി, രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോബി കാക്കശേരി, ഡോ. കെ.വി. റീത്താമ്മ, അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, ജോര്‍ജുകുട്ടി പുല്ലേപ്പള്ളില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, ടെസി ബിജു, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി എന്നിവരും മാതൃവേദി, പ്രോലൈഫ്, കെസിവൈഎം, എസ്വൈഎം, സിഎംഎല്‍, സിഎല്‍സി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.