കൊച്ചി: കോവിഡ് സ്ഥിരീകരിക്കാനുള്ള ആര്‍ടിപിസിആര്‍ നിരക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിരക്ക് നിര്‍ണയിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം രേഖാമൂലം നല്കാന് നിര്‍ദേശിച്ച് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ ഇന്നു വീണ്ടും പരിഗണിക്കാനായി മാറ്റി.
ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയാക്കിയ ഉത്തരവിനെതിരേ തിരുവനന്തപുരം ദേവി സ്കാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിരക്ക് സംബന്ധിച്ച് സ്വകാര്യ ലാബുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിര്‍ദേശിച്ചിട്ടുള്ളതെന്നും 500 രൂപ നിരക്കില്‍ ടെസ്റ്റ് നടത്തുന്നത് ലാബുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്നും ഹര്ജിക്കാരന് വാദിച്ചു.
എന്നാല്‍, പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് വാദിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിരക്ക് കുറവാണെന്ന് ഡിവിഷന് ബെഞ്ചും അഭിപ്രായപ്പെട്ടു.