കൊച്ചി: ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ കാലയളവില്‍ മതിയായ അളവില്‍ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികളും നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്കാന് ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു നിര്‍ദേശം നല്കി.
40 ദിവസമായി തുടരുന്ന ലോക്ഡൗണ്‍ മൂലം ദ്വീപിലുള്ളവര്‍ പട്ടിണിയിലാണെന്നും ഇവര്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അമിനിദ്വീപ് നിവാസി കെ.കെ. നസിഹ് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഹര്‍ജി പരിഗണിക്കവെ, ലോക്ഡൗണിനെത്തുടര്‍ന്ന് പട്ടിണിയോ മറ്റു ദുരിതങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പരാതികളൊന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു ലഭിച്ചിട്ടില്ലെന്നും ലക്ഷദ്വീപിന്റെ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. എന്നാല്‍ അധികൃതര്‍ക്ക് നല്കിയ നിവേദനത്തിന്റെ പകര്‍പ്പ് ഹാജരാക്കാമെന്ന് ഹര്ജിക്കാരന് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ജൂണ്‍ 15നു പരിഗണിക്കാനായി മാറ്റുകയായിരുന്നു.