കൊച്ചി: ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കോളര്‍ഷിപ് പ്രശ്നത്തിനും പരാതികള്‍ പരിഹരിക്കപ്പെടുന്നതിനും ഇപ്പോള്‍ വന്നിരിക്കുന്ന ഹൈക്കോടതി വിധി തടസമല്ലെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ബാബു. ന്യൂനപക്ഷ സ്കോളര്‍ഷിപ് പ്രശ്നം രാഷ്ട്രീയവത്കരിക്കാതെയും ക്രിസ്ത്യന്‍-മുസ്ലിം മതസൗഹാര്‍ദ്ദം തകരാതെയും പരിഹരിക്കപ്പെടേണ്ടതാണ്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമപ്രകാരം നിലവിലുണ്ട്. ഈ നിയമ പ്രകാരം സര്‍ക്കാരിന് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടപ്പെട്ട അവകാശം, വിവേചനം, ഇവയിന്മേലുള്ള അവരുടെ പരാതികള്‍ എന്നിവ അന്വേഷണം നടത്തി പഠന റിപ്പോര്‍ട്ട് തയാറാക്കാവുന്നതാണെന്നും രാജന് ബാബു അഭിപ്രായപ്പെട്ടു.