വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാധിക. ഏറെക്കാലമായി സിനിമയിൽ നിന്ന് വിട്ടുനില്‍ക്കുന്ന താരം ഇപ്പോൾ തന്റെ കരിയറിനെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്.
സിനിമ എന്തെന്നറിയാതെ സിനിമയിൽ വന്നതാണ് താനെന്ന് രാധിക പറയുന്നു. "കുറച്ച് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളൊക്കെ ചെയ്തു. കുറച്ചൂകൂടെ സീരിയസാകാം എന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴത്തേക്കും ആ ഫീൽഡ് എന്റെ കൈയിൽ നിന്ന് പോവുകയായിരുന്നു. എല്ലാം ഒരു സമയത്തിന്റെ ഭാഗ്യമാണ്.
ഇനിയും ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്. പക്ഷേ എന്താണ് ദൈവം വിധിച്ചിരിക്കുന്നതെന്ന് അറിയില്ല. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ എന്തായാലും ചെയ്യും. അതിന് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാവില്ല.'- രാധിക പറയുന്നു...