തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 31,337 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ശതമാനമായി കുറഞ്ഞു. ഇന്നലെ 97 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 6,612 ആയി. 109 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 45,926 പേർ രോഗമുക്തി നേടി. 3,47,626 പേർ ചികിത്സയിലുണ്ട്.