പാലാ: മുംബൈ ഉൾക്കടലിൽ ചുഴലിക്കൊടുങ്കാറ്റിൽ അപകടത്തിൽപ്പെട്ട ബാർജിൽ പാലാ വള്ളിച്ചിറ സ്വദേശിയും. നെടുന്പള്ളിൽ ജോയൽ ജയ്സനെ(26)യാണ് അപകടത്തിൽപ്പെട്ട് കാണാതായത്. വിവരമറിഞ്ഞ് കേരള കോണ്ഗ്രസ്- എം ചെയർമാൻ ജോസ് കെ മാണി ജോയലിന്റെ വീട്ടിൽ സന്ദർശനം നടത്തി. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗുമായും വി. മുരളീധരനുമായും പ്രതിരോധമന്ത്രാലയവുമായും ജോസ് കെ മാണി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.