തിരുവനന്തപുരം: ആഗോള വിപണിയിൽനിന്ന് മൂന്നു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും.
ഇവർക്കു നിലവിൽ വാക്സിൻ നൽകുന്നില്ല. അവരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. അവർക്കു വാക്സിൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിൽ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ഇതു സംബന്ധിച്ച് ശിപാർശ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം അനുമതി തേടുന്നത്.