+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ട് ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്കു​ള്ള ഏ​ഴ​ര​ക്കോ​ടി കൈ​മാ​റി

കൊ​​​ച്ചി: സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം മ​​​ര​​​ടി​​​ല്‍ പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യ ജെ​​​യി​​​ന്‍ കോ​​​റ​​​ല്‍ കോ​​​വ് ഫ്‌​​​ളാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ ഉ​​​ട
മ​ര​ട് ഫ്‌​ളാ​റ്റ്  ഉ​ട​മ​ക​ള്‍​ക്കു​ള്ള  ഏ​ഴ​ര​ക്കോ​ടി  കൈ​മാ​റി
കൊ​​​ച്ചി: സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം മ​​​ര​​​ടി​​​ല്‍ പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യ ജെ​​​യി​​​ന്‍ കോ​​​റ​​​ല്‍ കോ​​​വ് ഫ്‌​​​ളാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ ഉ​​​ട​​​മ​​​ക​​​ള്‍ക്കു​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക​​​യി​​​ല്‍ 7.62 കോ​​​ടി രൂ​​​പ കൈ​​​മാ​​​റി.

ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കു​​​ന്ന​​​തി​​​ന് നി​​​യ​​​മി​​​ച്ച ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ നാ​​​യ​​​ര്‍ ക​​​മ്മി​​​റ്റി​​​യാ​​​ണ് ഈ ​​​തു​​​ക ഉ​​​ട​​​മ​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്.കോ​​​റ​​​ല്‍ കോ​​​വി​​​ന്‍റെ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ജെ​​​യി​​​ന്‍ ഹൗ​​​സിം​​​ഗ് ആ​​​ന്‍​ഡ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ന്‍​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ക​​​മ്മീ​​​ഷ​​​ന് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തോ​​​ടെ​​യാ​​ണ് ഇ​​​ന്ന​​​ലെ ക​​​മ്മീ​​​ഷ​​​ന്‍ ഈ ​​​തു​​​ക ഫ്ളാ​​​റ്റു​​​ട​​​മ​​​ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​ക്കു ന​​​ല്‍​കി​​യ​​ത്.