കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം പുതിയ അധ്യയന വര്ഷാരംഭത്തെ അനിശ്ചിതത്വത്തിലാക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക നിയമനം കാത്തിരിക്കുന്നവര്‍ക്കും തിരിച്ചടി. നിയമന ഉത്തരവു ലഭിച്ച നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കു ജോലിയില്‍ പ്രവേശിക്കാനായിട്ടില്ല.
എല്‍പി, യുപി, ഹൈസ്കൂള്‍, എച്ച്എസ്എസ് തലങ്ങളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിനൊടുവില്‍ നിയമന ഉത്തരവു ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവരുടെ എണ്ണം രണ്ടായിരത്തോളമാണ്. പുതിയ അധ്യയനവര്‍ഷാരംഭത്തിനു മുമ്പു ജോലിയില്‍ പ്രവേശിക്കാനാകുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമാവുകയും ലോക്ഡൗണ്‍ നീളുകയും ചെയ്യുന്നതിനാല്‍ ഇവരുടെ ജോലിപ്രവേശനം എന്നു നടക്കുമെന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിരമിച്ച അധ്യാപകരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടികളും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടില്ല. ഈ ഒഴിവുകള്‍ പിഎസ്സിയിലേക്കു റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. നിയമന ഉത്തരവു ലഭിച്ചശേഷം നിയമനം നീളുന്നതിനാല്‍ മറ്റു ജോലികളില്‍ പ്രവേശിച്ചവരും നിരവധിയാണ്. ഇത്തരത്തില്‍ ഉണ്ടാകുന്ന നോണ്‍ ജോയിനിംഗ് ഡ്യൂട്ടി ഒഴിവുകളിലേക്ക് റാങ്ക് പട്ടികയിലെ മറ്റുള്ളവര്‍ക്കു അവസരം നല്‍കാനും നടപടികള്‍ ഉണ്ടാവുന്നില്ല. ഇത്തരം ഒഴിവുകളെത്രയെന്നതു സംബന്ധിച്ചുള്ള കണക്കെടുപ്പും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് കാലാവധി പൂര്‍ത്തിയാകാത്ത റാങ്ക് പട്ടികയിലെ അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ ജോലിസ്വപ്നത്തില് കരിനിഴല്‍ വീഴ്ത്തുകയാണ്.
കോവിഡിന്റെയും ലോക് ഡൗണിന്റെയും പേരില്‍ തങ്ങളുടെ ജോലി അവസരങ്ങള്‍ പാഴാക്കരുതെന്നാണു നിയമന ഉത്തരവു ലഭിച്ചവരുടെയും റാങ്ക് പട്ടികയിലുള്ളവരുടെയും ആവശ്യം. കോവിഡിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും അധ്യാപക നിയമന പ്രക്രിയ ഇഴഞ്ഞു നീക്കാന്‍ കാരണണമായിട്ടുണ്ട്.