തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിൾ പരിശീലനാർഥികളെ പോലീസിനൊപ്പം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വോളണ്ടിയർമാരായി നിയമിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഇവരുടെ പരിശീലന പരിപാടി നിർത്തി വച്ചിരിക്കുകയാണ്.
പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെയും 2476 പുരുഷ·ാരെയും അവരുടെ നാട്ടിലെ തന്നെ പൊലീസ് സ്റ്റേഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 124 പേരെ ട്രൈബൽ മേഖലകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ട്രെയിനിമാരായ 167 പേർ ഇപ്പോൾത്തന്നെ വിവിധ സ്ഥലങ്ങളിൽ വോളണ്ടിയർമാരായി ജോലി നോക്കുന്നുണ്ട്.