കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിക്കാലത്ത് കാരുണ്യത്തിന്റെ തൂവൽസ്പർശവുമായി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കൈത്താങ്ങായി തീരദേശമേഖലയിൽ. കടലാക്രമാണം രൂക്ഷമായ ആലപ്പുഴ ചെല്ലാനം നിവാസികൾക്ക് പാലും ബ്രെഡും തേനും നൽകിയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി കാരുണ്യത്തിന്റെ മുഖമായത്.
3000 കുടുംബങ്ങൾക്കാണ് ഭക്ഷണകിറ്റ് നൽകിയത്. ആലപ്പുഴ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എഡിഎസ് വഴിയാണ് ചെല്ലാനത്തു ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയും മുണ്ടക്കയം ഫൊറോനയും സംയുക്തമായി കോവിഡും മഴക്കെടുതിയും മൂലം കഷ്ടപ്പെടുന്ന 1000 ഭവനങ്ങൾക്ക് ബ്രെഡും പാലും കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ ലോക്ഡൗണ് കാലത്തും സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് സൊസൈറ്റി നടത്തുന്നത്. കാഞ്ഞിരപ്പള്ളിയിലെ പോലീസിനും ബ്രഡും പാലും പോഷക കിറ്റും മാസ്കും നൽകി. മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം ചികിത്സാ രംഗത്തുണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി മലനാട് സാമൂഹ്യ പ്രതിബദ്ധതയോടെ ഓക്സിജൻ ജനറേഷൻ രംഗത്തേക്കും കടന്നു.
. സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓക്സിജൻ ഉത്പാദിപ്പിച്ച് സിലിണ്ടറുകളിൽ നിറയ്ക്കുന്നതിനുള്ള ഫാക്ടറിയുടെ പണികൾ പുരോഗമിച്ചുവരുന്നു. പൂനയിലുള്ള ഓത്തൂസ് ഇന്റർനാഷണൽ കന്പനിയിൽനിന്നും ഫാക്ടറിയിലേക്ക് ആവശ്യമായ യന്ത്രോപകരണങ്ങൾ ഓർഡർ ചെയ്തെന്ന് മലനാട് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു.
കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കലും വികാരി ജനറാളും മലനാട് പ്രസിഡന്റുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും മലനാടിനു പ്രോത്സാഹനവും നിർദേശങ്ങളും നൽകുന്നു.
ജില്ലാഭരണകൂടവും ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരും റവന്യു, കെഎസ്ഇബി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ത്രിതല പഞ്ചായത്തു പ്രതിനിധികളും പദ്ധതിയുടെ വിജയത്തിനായി പരിപൂർണ പിന്തുണ നൽകുന്നുണ്ടെന്നും ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.