കൊച്ചി: മലയാളത്തിലെ താരനിബിഡമല്ലാത്ത ചെറുസിനിമകള്‍, പാരലല്‍ സിനിമകള്‍, ആർട്ട് സിനിമകള്‍, പരീക്ഷണ ചിത്രങ്ങള്‍ എന്നിവയ്ക്കായി പുതിയ ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങുന്നു.
മൈ ഒടിടി എന്ന പേരില്‍ ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കുന്ന ഒടിടി പ്ലാറ്റ്ഫോം 27 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വളരെ ചുരുങ്ങിയ ചെലവില്‍ ജനങ്ങള്‍ക്ക് നല്ല സിനിമകള്‍ കാണാന്‍ മൈ ഒടിടി എന്ന ഈ പ്ലാറ്റ്ഫോമിലൂടെ അവസരം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഫീച്ചര്‍ സിനിമകള്‍ക്കു പുറമേ, ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററി ചിത്രങ്ങള്‍ തുടങ്ങിയവയും മൈ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതാണ്.