കൊച്ചി: എല്‍ജെഡി സംസ്ഥാന ഉപാധ്യക്ഷനായി മാത്യു ജോണിനെ പാര്‍ട്ടി അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ നോമിനേറ്റ് ചെയ്തു. പാര്‍ട്ടി കീഴ്ഘടകങ്ങളുടെയും പ്രാദേശിക ഘടകങ്ങളുടെയും ഏകോപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എല്‍ജെഡിയെ കൂടുതല്‍ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാക്കാന്‍ വേണ്ടി പ്രവർത്തിക്കുമെന്നു മാത്യു ജോണ്‍ പറഞ്ഞു.