തൊടുപുഴ: ന്യൂനമർദത്തെത്തുടർന്നുള്ള ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കു നാശം സംഭവിച്ച മുഴുവൻ പേർക്കും അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പി. ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ലാ കളക്ടറുമായി ജോസഫ് സംസാരിച്ചു. ഒട്ടേറെ വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. വില്ലേജ്, പഞ്ചായത്ത് അധികൃതരിൽ നിന്ന് അടിയന്തര റിപ്പോർട്ട് വാങ്ങി ധനസഹായം ഉടൻ നൽകണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.