+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ: വി​വ​ര​ങ്ങ​ൾ അറിയിക്കണ​മെ​ന്ന് മെ​ഡി​. ബോ​ർ​ഡ് നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട കോ​​​വി​​​ഡ​​​നന്ത​​​ര മ്യൂ​​​ക്കോ​​​ർ മൈ​​​ക്കോ​​​സി​​​സ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം സ്റ്റേ​​​
ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ: വി​വ​ര​ങ്ങ​ൾ അറിയിക്കണ​മെ​ന്ന് മെ​ഡി​. ബോ​ർ​ഡ് നി​ർ​ദേ​ശം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട കോ​​​വി​​​ഡ​​​നന്ത​​​ര മ്യൂ​​​ക്കോ​​​ർ മൈ​​​ക്കോ​​​സി​​​സ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ നി​​​ർ​​​ദേ​​​ശം. ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മു​​​ത​​​ലു​​​ള്ള കേ​​​സു​​​ക​​​ൾ അ​​​റി​​​യി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ഇ​​​തി​​​നു പു​​​റ​​​മെ കോ​​​വി​​​ഡ് ഐ​​​സി​​​യു​​​ക​​​ളി​​​ലെ ഫം​​​ഗ​​​സ് സാ​​​ന്നി​​​ധ്യം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

കോ​​​വി​​​ഡ് ബാ​​​ധ രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് മ്യൂ​​​ക്കോ​​​ർ മൈ​​​ക്കോ​​​സി​​​സ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ക​​​റു​​​ത്ത ഫം​​​ഗ​​​സ് ബാ​​​ധ ഉ​​​യ​​​ർ​​​ന്ന​​​ത്.

വാ​​​യു, മ​​​ണ്ണ്, ഭ​​​ക്ഷ​​​ണം, എ​​​ന്നി​​​വ​​​യി​​​ലൊ​​​ക്കെ ഫം​​​ഗ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടാ​​​കാ​​​മെ​​​ന്നും മൂ​​​ക്ക്, ക​​​ണ്ണി​​​ന് ചു​​​റ്റു​​​മു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ, ത​​​ല​​​ച്ചോ​​​റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഫം​​​ഗ​​​സ് ബാ​​​ധി​​​ക്കാ​​​മെ​​​ന്നു​​​മാ​​​ണ് ക​​​ണ്ടെ ത്ത​​​ൽ. കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ർ, പ്ര​​​മേ​​​ഹ രോ​​​ഗി​​​ക​​​ൾ, രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി കു​​​റ​​​ഞ്ഞ​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ ഫം​​​ഗ​​​സ് ബാ​​​ധ​​​യ്ക്ക് സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്ന് ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് നേ​​​ര​​​ത്തെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.