തലശേരി: തലശേരി തലായി കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കൊച്ചി തുറമുഖത്തെത്തിച്ചു.
തിരുവനന്തപുരം സ്വദേശികളായ അരുൺ ആൻഡ്രൂസ്, സ്റ്റീഫൻ ഫ്രാൻസിസ്, സുരൻ എന്നിവരാണ് തലശേരി കടപ്പുറത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലായി ഹാർബറിൽനിന്ന് കഴിഞ്ഞ 11ന് ഫൈബർ തോണിയിലായിരുന്നു മൂവരും മത്സ്യബന്ധനത്തിനു പോയത്. അരുൺ ആൻഡ്രൂസാണു കടലിൽ കുടുങ്ങിക്കിടക്കുന്ന വിവരം ബന്ധപ്പെട്ടവരെ ഫോണിലൂടെ അറിയിച്ചത്.
വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ എ.എൻ. ഷംസീർ എംഎൽഎയുമായി ബന്ധപ്പെടുകയും എംഎൽഎ അറിയിച്ചതിനെത്തുടർന്ന് മുഖ്യന്ത്രിയുടെ ഓഫീസ് രക്ഷാപ്രവർത്തനം നടത്താൻ നിർദേശിക്കുകയുമായിരുന്നു. കെ.സുധാകരൻ എംപിയും അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ ഇന്നലെ രാവിലെ 11ന് ഇവരെ കൊച്ചി തുറമുഖത്ത് എത്തിച്ചു. മൂന്നുപേരെയും വീടുകളിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.