കൊച്ചി: സംസ്ഥാനത്തെ ജുഡീഷല്‍ ഓഫീസര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. അഭിഭാഷകനായ ബെന്നി ആന്റണി പാറേല്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വി. രാജവിജയരാഘവന്‍, ജസ്റ്റീസ് എം.ആര്. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സര്‍ക്കാർ നിലപാടു തേടിയത്.