തിരുവനന്തപുരം: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്കു ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിൽ നോർക്ക റൂട്സ് വഴി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. ടോൾഫ്രീ നമ്പർ 1800 425 3939.