തിരുവനന്തപുരം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും പാവങ്ങൾക്കു സഹായം എത്തിക്കാനും പ്രയത്നിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ ഡൽഹി പോലീസിന്റെ പ്രതികാര നടപടി രാജ്യത്തിനു തന്നെ നാണക്കേടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
രോഗികൾക്ക് മരുന്നും ഭക്ഷണവും ഓക്സിജനും കിടക്കകളും ഉൾപ്പെടെ മറ്റു സൗകര്യങ്ങൾ എത്തിച്ചു നൽകുന്നതിന്റെ പേരിൽ വലിയ അഭിനന്ദനമാണ് യൂത്ത് കോണ്‍ഗ്രസിനും ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിനും ലഭിച്ചത്. മനുഷ്യത്വ രഹിതമായ നടപടിക്കെതിരേ ജനം ശക്തമായി പ്രതിഷേധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.