കോഴിക്കോട്: കാന്‍സര്‍ അതിജീവനപോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) ഓർമയായി. കോഴിക്കോട് എംവിആര്‍ കാൻസർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തിലും പിടിമുറുക്കിയിരുന്നു.
‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു സമൂഹമാധ്യമങ്ങളിലെ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു.
നാലു വർഷമായി കാൻസർ ബാധിതനാണ്. സമൂഹമാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണു നന്ദു ശ്രദ്ധേയനായത്.
ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.
അമ്മ: ലേഖ. അച്ഛൻ: ഹരി. സഹോദരങ്ങൾ: അനന്തു, സായ് കൃഷ്ണ.