തിരുവനന്തപുരം: കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും നേരിയ കുറവ്. ഇന്നലെ 34,694 പേർക്കു രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച 39,955 പേർക്കായിരുന്നു രോഗം. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ശതമാനമാണ്. വ്യാഴാഴ്ച 28.61, ബുധനാഴ്ച 29.75 എന്നിങ്ങനെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാന്പിളുകൾ പരിശോധിച്ചു. 31,319 പേർ രോഗമുക്തി നേടി. 4,42,194 പേർ ചികിത്സയിലുണ്ട്. 93 മരണം ഇന്നലെ സ്ഥിരീകരിച്ചു. ആകെ മരണം 6243 ആയി. 112 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.