+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​സി​ബി മാ​ത്യു പീ​ടി​ക​യി​ൽ പാ​പ്പു​വ ന്യൂ​ഗ്വി​ന​ിയയി​ലെ

ഐ​ത​പ്പെ രൂ​പ​താ ബി​ഷ​പ്കോ​​ട്ട​​യം: പാ​​പ്പു​​വ ന്യൂ​​ഗ്വി​​നി​​യ ദ്വീ​പസ​മൂ​ഹ​ത്തി​ലെ ഐ​​ത​​പ്പെ ക​​ത്തോ​​ലി​​ക്കാ രൂ​​പ​​ത​​യു​​ടെ ബി​​ഷ​​പ്പാ​​യി ഹെ​​റാ​​ൾ​​ഡ്സ് ഓ​​ഫ് ഗു​​ഡ് ന്യൂ​​സ് സ​​ന്യാ​
ഫാ. ​സി​ബി മാ​ത്യു പീ​ടി​ക​യി​ൽ പാ​പ്പു​വ ന്യൂ​ഗ്വി​ന​ിയയി​ലെ
ഐ​ത​പ്പെ രൂ​പ​താ ബി​ഷ​പ്കോ​​ട്ട​​യം: പാ​​പ്പു​​വ ന്യൂ​​ഗ്വി​​നി​​യ ദ്വീ​പസ​മൂ​ഹ​ത്തി​ലെ ഐ​​ത​​പ്പെ ക​​ത്തോ​​ലി​​ക്കാ രൂ​​പ​​ത​​യു​​ടെ ബി​​ഷ​​പ്പാ​​യി ഹെ​​റാ​​ൾ​​ഡ്സ് ഓ​​ഫ് ഗു​​ഡ് ന്യൂ​​സ് സ​​ന്യാ​​സ സ​​മൂ​​ഹാം​​ഗ​​മാ​​യ ഫാ. ​​സി​​ബി മാ​​ത്യു പീ​​ടി​​ക​​യി​​ലി​​നെ (50) ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ നി​​യ​​മി​​ച്ചു.

ഔ​ദ്യോ​​ഗി​​ക നി​​യ​​മ​​ന പ്ര​​ഖ്യാ​​പ​​നം വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​യ്ക്ക് റോ​​മി​​ലും തൃ​​ശൂ​​ർ കൊ​​ര​​ട്ടി​​യി​​ലു​​ള്ള ഹെ​​റാ​ൾ​ഡ്സ് ഓ​​ഫ് ഗു​​ഡ് ന്യൂ​​സ് പ്രോ​​വി​​ഷൽ ഹൗ​​സി​​ൽ, സെ​​ന്‍റ് പോ​​ൾ​​സ് പ്രൊ​​വി​​ൻ​​ഷ്യൽ ഫാ. ​​സ​​ജി സെ​​ബാ​​സ്റ്റ്യ​​ൻ പു​​വം​​നി​​ൽ​​ക്കും​​തൊ​​ട്ടി​​യി​​ലും ന​​ട​​ത്തി. 2008 മു​​ത​​ൽ 2014 വ​​രെ ര​​ണ്ടു തവണ ഹെ​​റാ​​ൾ​​ഡ്സ് ഓ​​ഫ് ഗു​​ഡ് ന്യൂ​​സ് സെ​​ന്‍റ് പോ​​ൾ​​സ് പ്രോ​​വി​​ൻ​​സിന്‍റെ പ്രൊ​​വി​​ൻ​​ഷ്യലാ​​യി​​യി​​രു​​ന്നു ഫാ. ​​സി​​ബി മാ​​ത്യു പീ​​ടി​​ക​​യി​​ൽ. മെത്രാഭിഷേക തീ യതി പിന്നീടു തീരുമാനിക്കും.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ലെ പെ​​രു​​വ​​ന്താ​​നം അ​​ഴ​​ങ്ങാ​​ട് ഇ​​ട​​വ​​ക പീ​​ടി​​ക​​യി​​ൽ മാ​​ത്യു വ​​ർ​​ക്കി​​യു​​ടെ​​യും ഈ​​ഴോ​​ർ​​മ​​റ്റം കു​​ടും​​ബാം​​ഗം അ​​ന്ന​​ക്കു​​ട്ടി​​യു​​ടെ​​യും മൂ​​ന്നാ​​മ​​ത്തെ പു​​ത്ര​​നാ​​ണ് ഫാ. സിബി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജോ​​സ് മാ​​ത്യു, ആ​​ൻ​​സി ജോ​​സ്, ബി​​ൻ​​സി സാ​​ബു, ജൂ​​ലി ജോ​​സു​​കു​​ട്ടി, ടി​​ജോ മാ​​ത്യു.

മേ​​ലോ​​രം സെ​​ന്‍റ് മ​​രി​​യ ഗൊ​​രേ​​ത്തി യു​​പി​​എ​​സി​​ലും തെ​​ക്കേ​​മ​​ല സെ​​ന്‍റ് മേ​​രീ​​സ് ഹൈ​​സ്കൂ​​ളി​​ലുമായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ കു​​രു​​ക്കു​​രു മൈ​​ന​​ർ സെ​​മി​​നാ​​രി​​യി​​ലും ജാ​​നം​​പെ​​ട്ട് വി​​ജ്ഞാ​​ന​​നി​​ല​​യ​​ത്തി​​ലും റാ​​ഞ്ചി സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്്സി​​ലു​​മാ​​യി വൈ​​ദി​​കപ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കി. 1996ൽ ​​വൈ​​ദി​​കപ​​ട്ടം സ്വീ​​ക​​രി​​ച്ചു. 1997 മു​​ത​​ൽ ഏ​​ഴു വ​​ർ​​ഷം പാ​​പ്പു​​വ ന്യൂ​​ഗ്വി​​നി​​യ​​യി​​ൽ സേ​​വ​​നം ചെ​​യ്തു. 2004ൽ ​​മ​​ട​​ങ്ങി​​യെ​​ത്തി. 10 വ​​ർ​​ഷം ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലും കേ​​ര​​ള​​ത്തി​​ലും സെ​​മി​​നാ​​രി റെ​​ക്ട​​ർ, പ്രൊ​​വി​​ൻ​ഷ്യൽ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ചു​​മ​​ത​​ല​​ക​​ൾ വ​​ഹി​​ച്ചു.
2014 ൽ ​​പാ​​പ്പു​​വ ന്യൂ​​ഗ്വി​​നിയ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി അ​​വി​​ടെ വാ​​നി​​മോ രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ പ​​ദ​​വി ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ചു​​മ​​ത​​ല​​ക​​ളി​​ൽ ശു​​ശ്രൂ​​ഷ ചെ​​യ്തു​​വരികയാ യിരുന്നു. പസ​​ഫി​​ക് സ​​മു​​ദ്ര​​ത്തി​​ൽ​​പ്പെ​​ട്ട പാ​​പ്പു​​വ ന്യൂ​​ഗ്വി​​നി​​യ ലോ​​ക​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ദ്വീ​​പ സ​​മൂ​​ഹ​​മാ​​ണ്.

ഹെ​​റാ​​ൾ​​ഡ്സ് ഓ​​ഫ് ഗു​​ഡ് ന്യൂ​​സ് സ​​ന്യാ​​സ സ​​മൂ​​ഹ​​ത്തി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യബി​​ഷ​​പ്പാ​​ണ് ഫാ. സി​​ബി മാ​​ത്യു പീ​​ടി​​ക​​യി​​ൽ. പ്രോ​​വി​​ൻ​​ഷ്യൽ ഫാ. ​​സ​​ജി സെ​​ബാ​​സ്റ്റ്യ​​ൻ പു​​വം​​നി​​ൽ​​ക്കും​​തൊ​​ട്ടി​​യി​​ൽ നി​​യു​​ക്ത മെ​​ത്രാ​​നെ സ്ഥാ​​ന​​ചി​​ഹ്ന​​ങ്ങ​​ൾ അ​​ണി​​യി​​ച്ചു. കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യ ഫാ. ​​സ​​ജി പാം​​പ്ലാ​​നി, ഫാ.​​ജോ​​സ​​ഫ് ക​​ണ്ട​​ത്തി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​സി​​ബി ത​​ട​​ത്തി​​ൽ, പ്രൊക്യു​​റേ​​റ്റ​​ർ ഫാ. ​​സെ​​ൽ​​വ​​ൻ ലാ​​സ​​ർ തു​​ട​​ങ്ങി​​യ​​വ​​രും വൈ​​ദി​​ക പ്ര​​തി​​നി​​ധി​​ക​​ളും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.