കൊച്ചി: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതി പൂര്‍ണമായും ഓണ്‍ലൈന്‍ കോടതിയായി മാറുന്നു. മധ്യവേനലവധിക്കുശേഷം ഹൈക്കോടതി തിങ്കളാഴ്ച തുറക്കുമ്പോള്‍ എല്ലാ ബെഞ്ചുകളും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാവും ഹര്‍ജികള്‍ പരിഗണിക്കുക.
കോവിഡ് വ്യാപനവും ലോക് ഡൗണും കാരണം ഹൈക്കോടതിയിലെ ചില ബെഞ്ചുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍തന്നെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേസുകള്‍ പരിഗണിച്ചിരുന്നു. അപ്പോഴും ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ളവരുടെ കോടതികള്‍ നേരിട്ടു വാദം കേട്ടാണ് കേസുകള്‍ തീര്‍പ്പാക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ കോടതിയുള്‍പ്പെടെ എല്ലാ ബെഞ്ചുകളും വീഡിയോ കോണ്‍ഫറന്‍സിംഗിലേക്ക് മാറും.