കോഴിക്കോട്: ലോക്ഡൗണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ സംബന്ധിച്ച് പോലീസുകാരെ മലയാളത്തില്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഡിജിപി. എല്ലാവിധ സര്‍ക്കാര്‍ -സ്വകാര്യ നിര്‍മാണ പ്രവൃത്തികളും അനുവദിക്കപ്പെട്ടതാണെന്നും യാതൊരു കാരണവശാലും തടസപ്പെടുത്താന്‍ പാടുള്ളതല്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പോലീസുകാര്‍ ഇതു പരസ്യമായി ലംഘിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കുമായി മലയാളത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയത്. ഡിജിപിക്കുവേണ്ടി ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
പോലീസിന്റെ പരിശോധനയ്ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വ്യാപക പരാതികളാണ് ഉയരുന്നത്. പോലീസ് ഓഫീസര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരെ തടസപ്പെടുത്തുകയാണ്. കൂടാതെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകളും മറ്റു വാഹനങ്ങളും തടയുന്നുണ്ട്. ഇതു സംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസിന്റെ ഇത്തരം പ്രവൃത്തി മുന്‍വര്‍ഷത്തേതുപോലെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്കി. നിര്‍മാണസാമഗ്രികളുടെ സുഗമമായ വിതരണത്തിന് അതു വില്‍ക്കുന്ന കടകളെയും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണം. സംസ്ഥാനമൊട്ടാകെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഏകീകൃത സ്വഭാവം പാലിക്കണം. ജില്ലാ പോലീസ് മേധാവിമാര്‍ പ്രതിദിന അവലോകനത്തിലൂടെയും ഇക്കാര്യം വിശദമായി പരാമര്‍ശിക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിച്ചിട്ടുണ്ട്.