തിരുവനന്തപുരം: സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോർഡുകളെ സർക്കാർ സഹായിക്കും.
ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നൽകും.ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കും.
823.23 കോടി രൂപയാണ് പെൻഷൻ ആയി വിതരണം ചെയ്യുന്നത്. സാമൂഹ്യ നീതി വകുപ്പിലെയും വനിതാ, ശിശുവികസന വകുപ്പിലെയും അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാർക്ക് ലോക്ഡൗണ്‍ കാലത്തെ ശന്പളം മുടങ്ങാതെ നൽകും. കുടുംബശ്രീയുടെ 19,500 എഡിഎസുകൾക്ക് ഒരു ലക്ഷം രൂപ വീതം റിവോൾവിംഗ് ഫണ്ട് അനുവദിക്കും കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ ’സഹായ ഹസ്തം വായ്പാ പദ്ധതി’യിലെ ഈ വർഷത്തെ പലിശ സബ്സിഡി 93 കോടി രൂപ മുൻകൂറായി നൽകും.
കുടുംബശ്രീയുടെ റീസർജന്റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വർഷത്തെ പലിശ സബ്സിഡി 76 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക് മുൻകൂറായി അനുവദിക്കും. കുടുംബശ്രീ നൽകിയ വായ്പകളുടെ തിരിച്ചടവിന് ആറു മാസത്തെ മോറട്ടോറിയത്തിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.