തിരുവനന്തപുരം: ഞായറാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകൾക്ക് ചുറ്റുമുള്ള ഇടങ്ങളിൽ കൊതുകുകൾക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. മഴക്കാല പൂർവ ശൂചീകരണം കൂടുതൽ വേഗത്തിലും മികവിലും പൂർത്തിയാക്കേണ്ടതുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.