കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നലെ കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 92.43 രൂപയും ഡീസലിന് 87.33 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 94.03 രൂപയും ഡീസല്‍ വില 88.83 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചിരുന്നു.