തിരുവനന്തപുരം: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് കുമാർ സിംഗ്ലയ്ക്കു കത്ത് നൽകി. അതോടൊപ്പം ഇസ്രയേലിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം അംബാസഡർക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.