പുനലൂർ: കോവിഡ് ബാധിച്ചു മരിച്ച ഇളമ്പൽ മരങ്ങാട് സ്വദേശിയുടെ സംസ്കാരത്തിന് നേതൃത്വം കൊടുത്തശേഷം വീട്ടിൽ തിരിച്ചെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഇളമ്പൽ മരങ്ങാ ട് താന്നിത്തടം ചരുവിളവീട്ടിൽ ഭാർഗവന്റെ മകൻ ബി. അനിൽ കുമാർ (39)ആണ് കുഴഞ്ഞുവീണു മരിച്ചത്.
വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയു മായിരുന്നു. ഉടൻതന്നെ പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. സംസ്കാരചടങ്ങുകൾ ഇന്നു വീട്ടുവളപ്പിൽ നടക്കും. ദിവസങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അനിൽ കുമാർ. ഭാര്യ: മോനിഷ. മകൻ: അമൽ. മാതാവ്: ചെല്ലമ്മ.