കൊച്ചി: രാജ്യത്തിന്റെ പൊതുതാത്പര്യത്തിനായി പ്രവര്‍ത്തിച്ചു വരുന്ന പെട്രോള്‍ പമ്പ് മേഖലയിലുള്ളവര്‍ക്കു സര്‍ക്കാര്‍ വേണ്ട പരിരക്ഷ നല്‍കണമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് സി.കെ. രവിശങ്കറും ജനറല്‍ സെക്രട്ടറി വി.എസ്. അബ്ദുള്‍ റഹ്മാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും മുന്‍ഗണന നല്കി പ്രതിരോധ വാക്സിന് നല്‍കണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.
നിരവധി ജീവനക്കാർക്കും ഡീലര്‍മാർക്കും ഇതിനകം കോവിഡ് ബാധിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഒരു പമ്പ് ജീവനക്കാരന് മരിക്കുകയും പമ്പ് ഉടമ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നു. അപരിചിതരോട് ഇടപെടേണ്ടി വരുന്നതുകൊണ്ട് ഈ മേഖലയിലുളളവര്‍ക്ക് രോഗ സാധ്യത കൂടുതലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.