+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഗാ ബ​ജ​റ്റു​മാ​യി മ​മ്മൂ​ട്ടി​യു​ടെ മാ​സ്റ്റ​ർപീ​സ്

മാ​സ്റ്റ​ർപീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് ബി​ഗ് ബ​ജ​റ്റ് സി​നി​മ​യു​ടെ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി തു​ട​ങ്ങു​ക​യാ​ണ്. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ ര​ച​ന​യി​ൽ അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ
മെ​ഗാ ബ​ജ​റ്റു​മാ​യി മ​മ്മൂ​ട്ടി​യു​ടെ മാ​സ്റ്റ​ർപീ​സ്
മാ​സ്റ്റ​ർപീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് ബി​ഗ് ബ​ജ​റ്റ് സി​നി​മ​യു​ടെ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി തു​ട​ങ്ങു​ക​യാ​ണ്. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ ര​ച​ന​യി​ൽ അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്രം സാ​ങ്കേ​തി​ക തി​ക​വി​ലും മാ​സ് ലു​ക്കി​ലും ഏ​ത് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യോ​ടും കി​ട​പി​ടി​ക്കും വി​ധ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​തി​ന​ഞ്ചു കോ​ടി​യു​ടെ മു​ത​ൽ മു​ട​ക്കി​ൽ റോ​യ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി.​എ​ച്ച് മു​ഹ​മ്മ​ദാ​ണ് മാ​സ്റ്റ​ർപീ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പു​ലി​മു​രു​ക​നു ശേ​ഷം ഉ​ദ​യ​കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ എ​ന്ന​ത് മാ​സ്റ്റ​ർ പീ​സി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വ​മ്പ​ൻ താ​ര​നി​ര​യെ​യാ​ണ് ചി​ത്രം അ​ണി​നി​ര​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം ഉ​ണ്ണി മു​കു​ന്ദ​ൻ, ഗോ​കു​ൽ സു​രേ​ഷ്, മ​ക്ബൂ​ൽ സ​ൽ​മാ​ൻ, കൈ​ലാ​ഷ്, വ​ര​ല​ക്ഷ്മി, ശ​ര​ത്കു​മാ​ർ, പൂ​നം ബ​ജ്‌വ തു​ട​ങ്ങി നി​ര​വ​ധി യു​വ​താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്.

കാ​ന്പ​സ് പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ക​ഥ​യാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.മ​മ്മൂ​ട്ടി പ​ങ്കെ​ടു​ക്കു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ അ​ഞ്ച് ആ​ക്‌​ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ​മാ​രാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സ്റ്റ​ണ്ട് സി​ൽ​വ, ക​ന​ൽ​ക​ണ്ണ​ൻ, സി​രു​ത്തൈ ഗ​ണേ​ഷ്, ജോ​ളി മാ​സ്റ്റ​ർ, മാ​ഫി​യാ ശ​ശി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ർ. മാ​സ്റ്റ​ർ ഓ​ഫ് മാ​സ​സ് എ​ന്ന ടാ​ഗ് ലൈ​നി​ൽ എ​ത്തു​ന്ന ചി​ത്രം മാ​സ് ആ​കു​ന്ന​ത് ഇ​ങ്ങ​നെ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ ഒ​ത്തു​ചേ​രു​മ്പോ​ഴാ​ണ്.

മാ​സ്റ്റ​ർ പീ​സി​ലൂ​ടെ നി​ർ​മ്മാ​ണ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന റോ​യ​ൽ സി​നി​മാ​സും പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ്. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം മ​മ്മൂ​ട്ടി കോ​ള​ജ് കാ​ന്പ​സി​ലെ​ത്തു​ന്നു എ​ന്ന​ത് ത​ന്നെ​യാ​ണ് മാ​സ്റ്റ​ർ പീ​സി​ന്‍റെ ഹൈ​ലൈ​റ്റ്.