തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 37,290 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 26.77 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാന്പിളുകൾ പരിശോധിച്ചു. 79 മരണം സ്ഥിരീകരിച്ചു. ആകെ മരണം 5958 ആയി. 143 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 32,978 പേർ രോഗമുക്തി നേടി. 4,23,957 പേരാണു ചികിത്സയിലുള്ളത്.