മട്ടന്നൂര്‍: കേരളത്തില്‍ നിലവില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ താത്കാലികമായി പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ഓക്സിജന്‍ ഉപയോഗത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.
ഇനി മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്കാന് കഴിയില്ലെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഓക്സിജന്‍ ഉത്പാദനം വന്‍തോതില്‍ കൂട്ടാനുള്ള സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. കേന്ദ്രംകൂടി ഓക്സിജന്‍ ലഭ്യമാക്കിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പോസിറ്റീവ് കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്നാല്‍ മരണസംഖ്യയും വര്‍ധിക്കും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഠിനപ്രയത്നം നടത്തുകയാണ്. ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയാല്‍ കോവിഡ് വ്യാപനം തടയാനാകും.
ചില ജില്ലകളില്‍ വ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ കോവിഡ് മരണങ്ങള് കുറച്ചുകാണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.