കൊച്ചി: കേരള രാഷ്ട്രീയത്തിലും ഭരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുന്‍ മന്ത്രി കെ.ആര്. ഗൗരിയമ്മയുടെ നിര്യാണത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു.
തിരുക്കൊച്ചി നിയമസഭാംഗമായി രാഷ്ട്രീയ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഗൗരിയമ്മ പതിമൂന്നു തവണ കേരള നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ആറു മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പ്രസ്ഥാനത്തോടുള്ള പ്രതിബന്ധത കൊണ്ടും നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ടും എന്നും വ്യത്യസ്തത പുലര്‍ത്തിയ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു ഗൗരിയമ്മയെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.