കൊച്ചി: കേരള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ ഒറ്റ യൂണിറ്റായി പരിഗണിച്ചു സംവരണ തത്ത്വങ്ങള്‍ പാലിച്ച് നിയമനം നടത്താന്‍ സര്‍വകലാശാലാ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.
കേരള സര്‍വകലാശാലയിലെ പല വകുപ്പുകളിലെ പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍ തസ്തികകളിലുള്ള 105 ഒഴിവുകള്‍ ഒറ്റ യൂണിറ്റായി പരിഗണിച്ചു നിയമനം നടത്താന്‍ 2017 നവംബര്‍ 27നു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകനായ ഡോ. ജി. രാധാകൃഷ്ണപിള്ള ഉള്‍പ്പെടെ നല്കിയ ഹര്‍ജിയില്‍ ഇങ്ങനെ നിയമനം നടത്തുന്നത് നിയമപരമല്ലെന്നപ ചൂണ്ടിക്കാട്ടി വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പല വകുപ്പുകളിലെ ഒഴിവുകള്‍ ഒരുമിച്ചു പരിഗണിക്കുമ്പോള്‍ ചില വകുപ്പുകളിലെ ഒഴിവുകള്‍ സംവരണ വിഭാഗങ്ങള്‍ക്ക് മാത്രമായി ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഇതു സുപ്രീംകോടതി വിധിക്കു വിരുദ്ധമാണെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് അമിത് റാവല്‍ വിജ്ഞാപനം റദ്ദാക്കിയത്. ഇതിനൊപ്പമാണ് വിജ്ഞാപനത്തിനു വഴിയൊരുക്കിയ കേരള സര്‍വകലാശാല ആക്ടിലെ ഭേദഗതിയും റദ്ദാക്കിയത്.
വിജ്ഞാപനത്തെത്തുടര്‍ന്ന് 58 പേര്‍ക്ക് ഇതിനകം നിയമനം നല്‍കിയിരുന്നു. ഈ നിയമനങ്ങള്‍ ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായതിനാല്‍ സര്‍വകലാശാല നടപടിയെടുക്കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.