കോഴിക്കോട്: എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റംസാൻ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ നാളെയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ , സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.കോവിഡ് സാഹചര്യത്തിൽ നമസ്കാരം വീടുകളിൽ നടത്തണമെന്നും അവർ അഭ്യർഥിച്ചു.